സനോജ് ഗോപാലകൃഷ്ണ പിള്ള ദമ്മാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ

Update: 2023-10-30 16:50 GMT
Advertising

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ സ്ഥാനത്തേക്ക് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനോജ് ഗോപാലകൃഷ്ണ പിള്ള നിയമിതനായി. ഇന്ത്യൻ എംബസിയാണ് സനോജ് ഗോപാലകൃഷ്ണ പിള്ളയെ ചെയർമാനായി നോമിനേറ്റ് ചെയ്തത്.

2009 മുതൽ ദമ്മാമിൽ പ്രവാസിയായ സനോജ് ന്യു അഡ്വാൻസ് ട്രേഡിംഗ് കമ്പനിയുടെ ഓപ്പറേഷൻ മാനേജറായി സേവനമനുഷ്ഠിക്കുകയാണ്. 2021 ഒക്ടോബറിലാണ് സ്‌കൂൾ ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. 2019ൽ ചെയർമാനായിരുന്ന സുനിൽ മുഹമ്മദിന് ശേഷം ഒരു മലയാളി കൂടിയാണ് വീണ്ടും ചെയർമാൻ സ്ഥാനത്തെത്തുന്നത്.'

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ യാത്ര സൗകര്യങ്ങൾ കുറ്റമറ്റതാകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്ന് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സനോജ് ഗോപാലകൃഷ്ണ പിള്ള പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News