സൗദി ആശ്രയ മുവാറ്റുപുഴക്ക് പുതിയ നേതൃത്വം
മൊയ്തീൻ പനക്കൽ (പ്രസിഡന്റ്), റസ്‌വി മൈലൈക്ക് (സെക്രട്ടറി)
Update: 2026-01-13 12:33 GMT
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ മുവാറ്റുപുഴ പ്രവാസിക്കൂട്ടായ്മയായ ആശ്രയയുടെ വാർഷിക പൊതുയോഗവും വിന്റർ ഫെസ്റ്റും വിവിധ കലാപരിപാടികളോടെ നടന്നു. പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യോഗം രക്ഷാധികാരി മൊയ്തീൻ പനക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി മൊയ്തീൻ പനക്കൽ (പ്രസിഡന്റ്), റസ്‌വി മൈലൈക്ക് (സെക്രട്ടറി), അനസ് ജലാൽ (ട്രഷറർ), അനസ് വെള്ളാപ്പിള്ളി (വൈസ് പ്രസിഡന്റ്), അജാസ് കാദിർ (ജോയിന്റ് സെക്രട്ടറി), ഫൈസൽ ആച്ചേരി, വി.ഇ. ഷമീർ (ചാരിറ്റി കൺവീനർമാർ), കരീം കീമോ (പ്രോഗ്രാം കൺവീനർ), മുജീബ് ഖോബാർ, കരീം മുളവൂർ (രക്ഷാധികാരികൾ), സുൽഫി ഖോബാർ, അസീസ് ആച്ചിക്കാസ് (സോഷ്യൽ മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.