സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസിക്ക് പുതിയ ഭാരവാഹികൾ

മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നടത്തിയ കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ്റെ തുടർച്ചയായാണ് പുതിയ പ്രവിശ്യാ കമ്മറ്റി നിലവിൽ വന്നത്.

Update: 2022-10-04 16:05 GMT

സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസിക്ക് പുതിയ ഭാരവാഹികൾ. മുഹമ്മദ് കുട്ടി കോഡൂരിനെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. സിദ്ധീഖ് പാണ്ടികശാലയെ ജനറൽ സെക്രട്ടറിയായും, റഹ്മാൻ കാരയാടിനെ ഓർഗനൈസിസിംഗ് സെക്രട്ടറിയായും, അഷ്റഫ് ഗസാൽനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നടത്തിയ കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ്റെ തുടർച്ചയായാണ് പുതിയ പ്രവിശ്യാ കമ്മറ്റി നിലവിൽ വന്നത്.

 മുഹമദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച ജനറൽ കൗൺസിൽ മീറ്റ് സൗദി കെഎംസിസി ദേശീയ വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദർശനാർത്ഥം ദമാമിലെത്തിയ വാഗ്മി അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News