ഇനി ഇവർ നയിക്കും; ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ
ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്
ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് ജലീൽ കണ്ണമംഗലം (24 ന്യൂസ്), ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ), ട്രഷറർ സുൽഫീക്കർ ഒതായി (അമൃത ന്യൂസ്), വൈസ് പ്രസിഡന്റ് വഹീദ് സമാൻ (ദ മലയാളം ന്യൂസ്), ജോയിന്റ് സെക്രട്ടറി ഗഫൂർ മമ്പുറം (ദേശാഭിമാനി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇബ്രാഹീം ശംനാദ് (ഗൾഫ് മാധ്യമം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ബിജുരാജ് രാമന്തളിയും (കൈരളി ടി.വി), സാമ്പത്തിക റിപ്പോർട്ട് പി.കെ സിറാജും (ഗൾഫ് മാധ്യമം) അവതരിപ്പിച്ചു. ഹസ്സൻ ചെറൂപ്പ (സൗദി ഗസറ്റ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), സാബിത്ത് സലീം (മീഡിയവൺ), സാലിഹ് (ദ മലയാളം ന്യൂസ്) എന്നിവർ ആശംസകൾ നേർന്നു.