സൗദിയിൽ റോഡപകടങ്ങൾ കുറക്കുന്നതിന് പുതിയ പദ്ധതി; ട്രാഫിക് ബോധവൽക്കരണ കാമ്പയിനുകളും സംഘടിപ്പിക്കും

നിരന്തര അപകടങ്ങൾക്ക് കാരണമാകുന്ന റോഡുകളും പ്രദേശങ്ങളും കണ്ടെത്തി അപകട സാധ്യതകൾ കുറക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും

Update: 2023-10-29 18:58 GMT
Editor : rishad | By : Web Desk

റിയാദ്: സൗദിയില്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിനും ട്രാഫിക് ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മുനിസിപ്പല്‍ കാര്യ മന്ത്രാലയം നജം ഇന്‍ഷൂറന്‍സ് സര്‍വീസസ് കമ്പനിയുമായി ധാരണയിലെത്തി.

നിരന്തരണ അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളും പ്രദേശങ്ങളും കണ്ടെത്തി അപകട സാധ്യതകള്‍ കുറക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും.

സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ ഭവന മന്ത്രാലയം നജം വാഹന ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. റോഡപകടങ്ങള്‍ കുറക്കുന്നതിനും ട്രാഫിക് ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.സഹകരണ കരാറില്‍ ഇരു കക്ഷികളും ഒപ്പ് വെച്ചു.

Advertising
Advertising

നിരന്തര അപകട മേഖലകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, അപകടങ്ങള്‍ക്ക് കാരണമാകുന്ന സാങ്കേതികവും ഭൂമിശാസ്ത്രപരവുമായ അപാകതകള്‍ പരിഹരിക്കുക, പൊതുജനങ്ങള്‍ക്കിടയില്‍ ട്രാഫിക് ബോധവല്‍ക്കരണം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് കരാര്‍ നടപ്പിലാക്കുക.

കൂടുതല്‍ അപകട സാധ്യതയുള്ള മേഖലകളെ നജമിന്റെ റെഡ് ബോക്‌സില്‍ ഉള്‍പ്പെടുത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. അപകട സ്ഥലങ്ങളെയും മേഖലകളെയും സാധ്യതക്കനുസരിച്ച് വര്‍ഗ്ഗീകരണം നടത്തി ബോധവല്‍ക്കരണവും നടത്തും. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക ഫണ്ടും മുന്‍സിപ്പല്‍ മന്ത്രാലയം വകയിരുത്തും. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News