സൗദിയില്‍ റീ എന്‍ട്രി വിസക്കാരുടെ പുതിയ വിസകള്‍ അടിച്ചു തുടങ്ങി

മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കിയതോടെയാണ് വീണ്ടും വിസ സ്റ്റാമ്പിംഗ് ആരംഭിച്ചത്.

Update: 2024-01-25 18:46 GMT

സൗദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാന്‍ പുതിയ വിസകള്‍ അടിച്ചുതുടങ്ങി. മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കിയതോടെയാണ് വീണ്ടും വിസ സ്റ്റാമ്പിംഗ് ആരംഭിച്ചത്. മുംബൈ സൗദി കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ച വിസകളാണ്, മറ്റ് രേഖകളൊന്നും ആവശ്യപ്പെടാതെ തന്നെ സ്റ്റാമ്പ് ചെയ്തുനല്‍കാന്‍ തുടങ്ങിയത്.

റീ എന്‍ട്രിയില്‍ സൗദി വിട്ടവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ സൗദിയിലെത്തുന്നതിന് വിസകള്‍ സ്റ്റാമ്പ് ചെയ്തു തുടങ്ങി. നേരത്തെയുണ്ടായിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് നീക്കിയ സാഹചര്യത്തിലാണ് സ്റ്റാമ്പിംഗ് നടപടികള്‍ ആരംഭിച്ചത്. മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്തു നല്‍കുന്നതായി ട്രാവല്‍സ് രംഗത്തുള്ളവര്‍ വ്യക്തമാക്കി.

നേരത്തെ ഇത്തരം വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് ജവാസാത്തിന്റെ എക്‌സിറ്റ് രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് യാത്ര വിലക്ക് സൗദി ജവാസാത്ത് നീക്കിയത്. എല്ലാതരം വിസകളും ഇപ്പോള്‍ സ്റ്റാമ്പ് ചെയ്തു നല്‍കുന്നുണ്ട്. കോവിഡ് കാലത്തും അല്ലാതെയും റീ എന്‍ട്രീയില്‍ നാട്ടില്‍ പോയി പിന്നീട് തിരിച്ചുവരാന്‍ സാധിക്കാത്തവര്‍ക്കാണ് വിലക്ക് നീക്കിയ നടപടി ഏറെ പ്രയോജനപ്പെടുക

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News