'നോപെക് ആഗോള എണ്ണ വിപണിക്ക് ഭീഷണിയാകും'; അമേരിക്കയുടെ നിയമ നിര്‍മ്മാണത്തിനെതിരെ സൗദി

അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന നോപെക് നിയമ നിര്‍മ്മാണത്തിനെതിരെ ശ്കതമായ എതിര്‍പ്പാണ് സൗദി അറേബ്യ ഉന്നയിച്ചിരിക്കുന്നത്.

Update: 2022-05-12 17:44 GMT
Advertising

ആഗോള എണ്ണ വിപണിക്ക് ഭീഷണിയാകുന്ന അമേരിക്കയുടെ നോപെക് നിയമ നിര്‍മ്മാണത്തിനെതിരെ സൗദി അറേബ്യ. വിവാദ നിയമം ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന നോപെക് നിയമ നിര്‍മ്മാണത്തിനെതിരെ ശ്കതമായ എതിര്‍പ്പാണ് സൗദി അറേബ്യ ഉന്നയിച്ചിരിക്കുന്നത്. ഇത് ആഗോള തലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാക്കിയേക്കുമെന്നും ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സഖ്യരാജ്യങ്ങളെയും അന്യായമായി കുറ്റപ്പെടുത്തുകയാണ് നിയമം വഴി ലക്ഷ്യമിടുന്നത്. നിയമം പാസായാല്‍ എണ്ണ വിപണിയില്‍ ചാഞ്ചാട്ടം വര്‍ധിപ്പിക്കും ഒപ്പം എണ്ണ വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കരടു നിയമം അംഗീകരിക്കപ്പെടുന്ന പക്ഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധനവിന് ഗൂഢാലോന നടത്തി എന്നാരോപിച്ച് എണ്ണ കയറ്റുമതി രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മക്കുമെതിരെ യു.എസ കോടതികളില്‍ കേസുകള്‍ നല്‍കാന്‍ അവസരമൊരുങ്ങും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News