ഒഐസിസി ജിദ്ധ റീജ്യണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് 19 ന്

Update: 2024-01-15 02:20 GMT
Advertising

ഒഐസിസി ജിദ്ധ റീജ്യണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ഈ മാസം 19 വെള്ളിയാഴ്ച നടക്കുമെന്ന് നാഷനൽകമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക്‌ കെപിസിസി ജനറൽ സെക്രെട്ടറിമാരായ അഡ്വ. പഴകുളം മധു, പിഎ സലിം, ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള , നാഷനൽകമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല എന്നിവർ നേതൃത്വം നൽകും.

തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതിനായി റസാഖ് പൂക്കോട്ടുംപാടം, റഹ്‌മാൻ മുനമ്പത്ത് എന്നിവരെ റിട്ടേണിങ് ഓഫീസർമാരായി നാഷണൽകമ്മിറ്റി ചുമതലപ്പെടുത്തിയതായും ബിജു കല്ലുമല അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ സമർപ്പണമുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും നാഷനൽകമ്മിറ്റി അറിയിച്ചു.

തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം വിപുലമായ രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും ഒഐസിസിയുടെ പ്രവർത്തനങ്ങൾ കടന്നു ചെല്ലാത്ത പ്രദേശങ്ങളിൽ പുതിയ കമ്മറ്റികൾ രൂപീകരിച്ച്‌ പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും നാഷനൽകമ്മിറ്റി പ്രസിഡണ്ട് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News