ഉപഭോക്താക്കളുടെ പരാതികൾ തീർപ്പാക്കാൻ സൗദിയിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം വരുന്നു
Update: 2025-03-18 15:38 GMT
റിയാദ്: സൗദിയിൽ ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം വരുന്നു. സൗദിയിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളടക്കം സൗദിയിൽ വ്യാപാര മേഖല സജീവമാകുന്നതിനിടെയാണ് പുതിയ നീക്കം. ഉപഭോക്താക്കളുടെ പരാതി പരിഹാരം വേഗത്തിലാക്കുകയാണ് ലക്ഷ്യം. ലോക ഉപഭോക്തൃ സംരക്ഷണ ദിനത്തിന്റെ ഭാഗമായി വ്യക്തികളുടെ അവകാശം സംബന്ധിച്ച മാർഗരേഖയും അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ പ്ലാറ്റ്‌ഫോം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുമായി കരാറുകളും ഒപ്പുവെച്ചു. സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി എക്‌സി.ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.