Writer - razinabdulazeez
razinab@321
ജിദ്ദ: ഒരാഴ്ചക്കിടെ ഇരുഹറമുകളും സന്ദർശിച്ചത് 13 ദശലക്ഷത്തിലധികം തീർഥാടകർ. റബീഉൽ ആഖർ രണ്ടാം വാരത്തെ കണക്കാണ് അധികൃതർ പുറത്തുവിട്ടത്. 4.1 ദശലക്ഷം പേരാണ് മസ്ജിദുൽ ഹറാം സന്ദർശിച്ചത്. 8.7 ദശലക്ഷം തീർഥാടകർ മസ്ജിദുന്നബവി സന്ദർശിച്ചു. 2.8 ദശലക്ഷം ഉംറ തീർഥാടകരാണ് ഇക്കാലയളവിൽ എത്തിയത്.