Writer - razinabdulazeez
razinab@321
സൗദി ഹഫര്‍ബാത്തിന്‍ പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ഹഫര്‍ബാത്തിന്‍ സെൻട്രൽ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹഫറിലുള്ള നിരവധി പേര്‍ ക്യാമ്പിന്റെ ഭാഗമായി രക്തദാനം നടത്തി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ എല്ലാ മാസവും ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹഫറിലും ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ബ്ലഡ്ബാങ്ക് സൂപ്പർവൈസർ മൻസൂർ, ഫിസിഷ്യൻ വിജയ്, ഗ്രീച്ചി, മാർസൂഗ്, പി ബി ഡി എ സൗദി കോ ഓർഡിനേറ്റർ സിദ്ധിക്ക് ശിഹാബ്, ഷിനാജ് കരുനാഗപ്പള്ളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജൂൺ 20 വെള്ളിയാഴ്ച ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ വെച്ച് അടുത്ത ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സൗദി പി ബി ഡി എ ഭാരവാഹികൾ അറിയിച്ചു.