വാക്സിൻ എടുത്ത് വരുന്നവർക്കും സൗദിയിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്നതായി പരാതി
ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ക്കും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സൗദിയിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്നതായി പരാതി.
ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ക്കും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സൗദിയിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്നതായി പരാതി. തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂൺ ആവാത്തതിനാൽ സൗദിയിലെ ക്വാറന്റൈനിൽ ഇളവ് ലഭിക്കുന്നില്ലെന്ന് പ്രവാസികൾ പറയുന്നു. പ്രതിസന്ധി മറികടക്കാൻ ബദൽ നിർദേശങ്ങളുമായി ട്രാവൽ ഏജൻസികൾ രംഗത്തുവന്നു.
ഇന്ത്യയിൽ നിന്നും രണ്ട് ഡോസ് കോവിഷീൽഡ് വാക്‌സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് സൗദിയിലെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിൽ ഇളവ് ലഭിക്കുന്നുണ്ട്. ഇതിന് സൗദിയിൽ ഇഖാമയുള്ളവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂൺ ആയിരിക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ ഇപ്രകാരം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പലർക്കും പിന്നീട് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാലും തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂൺ ആകാത്തതിനാലും യാത്രാനടപടികളിൽ പ്രയാസം നേരിടുന്നതായി പ്രവാസികൾ പറയുന്നു.