പ്രവാസി വെൽഫെയർ ദമ്മാം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Update: 2023-10-09 19:28 GMT

പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമാം കിങ്ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും, ദമ്മാം സൈക്കിൾ ക്ലബ് അംഗങ്ങളൾ, സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം ആളുകളും രക്തം നൽകാൻ എത്തി.

കിങ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻ്റ് ഷബീർ ചാത്തമംഗലം ആദ്യം രക്തം നൽകി തുടക്കം കുറിച്ചു.

Advertising
Advertising

കിങ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജീയണൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട് , വെൽവെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, കോർഡിനേറ്റർ സലീം കണ്ണൂർ, ജനറൽ സെക്രട്ടറി ബിജു പൂതകുളം, വനിതാ വിഭാഗം പ്രസിഡൻ്റ് ഫാത്തിമ ഹാഷിം, വിവിധ റീജീയണൽ-ജില്ലാ ഭാരവാഹികളായ, ഷക്കീർ ബിലാവിനകത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, തൻസീം കണ്ണൂർ, ഹാരിസ് കൊച്ചി, അബ്ദുള്ള സൈഫുദ്ധീൻ, ജമാൽ പയ്യന്നുർ, അയ്മൻ സഈദ്, ജാബിർ കണ്ണൂർ,ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, മുഹ്‌സിൻ ആറ്റശ്ശേരി, ആഷിഫ് കൊല്ലം, എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News