സൗ​ദിയിലെ ‌വിവിധപ്രവിശ്യകളിൽ മഴക്ക് സാധ്യത; വെള്ളപ്പൊക്കവും ആലിപ്പഴ വർഷവുമുണ്ടാകാം

ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത

Update: 2026-10-03 07:35 GMT

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മഴയോടൊപ്പം വെള്ളപ്പൊക്കവും ആലിപ്പഴ വർഷവുമുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ജിസാൻ, അസീർ, അൽ-ബഹ, മക്ക, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും തബൂക്ക്, അൽ-ജൗഫ്, ഹാഇൽ, ഖസീം, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായ മഴയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

കൂടാതെ, ഈ പ്രദേശങ്ങളിലും നജ്റാൻ മേഖലയുടെ ചില ഭാഗങ്ങളിലും പൊടിക്കാറ്റുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയുടെയും മക്കയുടെയും തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News