സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥന: ഇരുഹറമുകളിലും പ്രത്യേക പ്രാർത്ഥന

രാജ്യത്തെ മുഴുവൻ പള്ളികളിലും മഴക്ക് വേണ്ടി പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

Update: 2021-11-04 16:42 GMT

സൗദിയിലെ ഹറം പള്ളികളിൽ മഴക്ക് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനയിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാജ്യത്തെ മുഴുവൻ പള്ളികളിലും മഴക്ക് വേണ്ടി പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

പ്രവാചകചര്യ പിന്തുടർന്ന് കൊണ്ട് മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം വിശ്വാസികളോടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാജ്യത്തൊട്ടാകെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്.

മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ മസ്ജിദു നബവിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാർത്ഥനയിൽ പങ്കാളികളായി. മക്കയിലെ ഹറം പള്ളിയിൽ നടന്ന നമസ്‌കാരത്തിന് ഹറം ഇമാം ഡോ. ബന്ദർ ബലീല നേതൃത്വം നൽകി. മദീനയിലെ മസ്ജിദുൽ നബവിയിൽ ഡോ. അബ്ദുൽ മുഹ്‌സിൻ അൽ ഖാസിമാണ് നേതൃത്വം നൽകിയത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News