സൗദിയിൽ വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധനവ്; 3 ട്രില്യൺ റിയാൽ കടന്നു

ഈ വർഷം ആദ്യ പാദത്തിൽ 16 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്

Update: 2025-07-11 16:57 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ വിദേശ നിക്ഷേപം ആദ്യമായി മൂന്ന് ട്രില്യൺ റിയാൽ കടന്നതായി സൗദി സെൻട്രൽ ബാങ്ക്  പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദത്തിൽ 16 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

2025-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ എഫ്.ഡി.ഐ 3.05 ട്രില്യൺ റിയാലിലെത്തി. ഇത് കഴിഞ്ഞ വർഷം അവസാന പാദത്തിലെ 2.87 ട്രില്യൺ റിയാലിനെ അപേക്ഷിച്ച് 16 ശതമാനം കൂടുതലാണ്.

ഈ ഗണ്യമായ വർധനവിൽ ഡെറ്റ് സെക്യൂരിറ്റികൾ വലിയ സംഭാവന നൽകിയിട്ടുണ്ട്. ത്രൈമാസ വർധനവിൽ 97 ബില്യൺ റിയാൽ ഈ മേഖലയിൽ നിന്നുള്ളതാണ്, ഇത് ഈ കാലയളവിലെ വിദേശ നിക്ഷേപത്തിലെ മൊത്തം വളർച്ചയുടെ പകുതിയോളം വരും.

സൗദി വിഷൻ 2030-ന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക, നിയന്ത്രണ പരിഷ്‌കാരങ്ങളും നിക്ഷേപ അന്തരീക്ഷത്തിന് നൽകിയ പിന്തുണയുമാണ് ഈ വർധനവിന് പ്രധാന കാരണം. പ്രത്യേകിച്ച് സ്ഥിര വരുമാന നിക്ഷേപങ്ങൾ സൗദി വിപണിയുടെ ആകർഷണീയതയും പുരോഗതിയും വർധിപ്പിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News