ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Update: 2024-04-04 21:30 GMT
Advertising

സൗദിയിൽ ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം. 2024 ഏപ്രിൽ 18 നു മുമ്പ് രേഖപ്പെടുത്തിയ പിഴകൾക്കാണ് 50% ഇളവ് അനുവദിക്കുക.  ധനകാര്യ മന്ത്രാലയത്തിൻ്റെയും സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുക.  ആറ് മാസങ്ങൾക്കുള്ളിൽ തന്നെ പിഴകളെല്ലാം അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം. അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ അടച്ചില്ലെങ്കിൽ ഇനി മുതൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും മന്ത്രാലയം തീരുമാനിച്ചു.  

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News