ഹിറ്റടിച്ച് 'റിയാദ് സീസൺ 2025'...; വിനോദ വിസ്മയത്തിലെത്തിയത് 1.4 കോടി സന്ദർശകർ

ഏറ്റവും ശ്രദ്ധേയമായ ഇടങ്ങളായി ബൊളിവാർഡ് സിറ്റി, ബൊളിവാർഡ് വേൾഡ്

Update: 2026-01-20 11:27 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിലെ റിയാദ് സീസൺ 2025 ലേക്ക് ഒഴുകിയെത്തിയ സന്ദർശകരുടെ എണ്ണം 1.4 കോടി കവിഞ്ഞതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 10 ന് ആരംഭിച്ച ഈ സീസൺ പ്രായഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. മിഡിൽ ഈസ്റ്റിലും ലോകത്ത് തന്നെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിൽ ഒന്നായി മാറിയിരിക്കുകയാണിത്.

വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കം മുതലേ ശക്തമായ പൊതുജന പങ്കാളിത്തമാണ് റിയാദ് സീസണിൽ കാണാനായത്. ഭക്ഷണം, കല, ഫാഷൻ, കരകൗശല വിദ്യകൾ, അന്താരാഷ്ട്ര ഷോകൾ, നാടകങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിനോദ അനുഭവങ്ങളിലൂടെ വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും ഹൈലൈറ്റ് ചെയ്യുന്ന പരിപാടികളാണ് റിയാദ് സീസണിലുള്ളത്. ഈ പരിപാടികൾക്കെല്ലാം വൻ ജന പങ്കാളിത്തമാണ് ലഭിച്ചത്. അറബ് ലോകത്തെ സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും ഒരുമിച്ചുകൊണ്ടുവന്ന ജോയ് അവാർഡ്സ് 2026 (Joy Awards 2026) ചടങ്ങ് ഇതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു.

അടുത്തിടെ നടന്ന അന്താരാഷ്ട്ര സംഗീത സായാഹ്നമായ "A Night of Honour & Heroesലും വൻ ജനകീയ പങ്കാളിത്തമാണുണ്ടായത്. ബ്രിട്ടീഷ് റോയൽ മറൈൻസ് ബാൻഡിന്റെ പങ്കാളിത്തത്തോടെയായിരുന്നു ഈ മെ​ഗാ ഇവന്റ്. സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഇടങ്ങളായി ബൊളിവാർഡ് സിറ്റി, ബൊളിവാർഡ് വേൾഡ് എന്നിവ മാറി. വിയ റിയാദ്, ദി ഗ്രോവ്സ് എന്നിവയും പ്രധാന ആകർഷങ്ങളാണ്. ലോകോത്തര വിനോദ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വലിയ ഷോകളും ഇവന്റുകളുമായി റിയാദ് സീസൺ തുടരുകയാണ്. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News