റിയാദ് സീസൺ 2025; 13 ദിവസത്തിനിടെ എത്തിയത് പത്ത് ലക്ഷം സന്ദർശകർ

2026 മാർച്ച് വരെയാണ് റിയാദ് സീസൺ

Update: 2025-10-24 10:52 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിലെ റിയാദിൽ ഒക്ടോബർ പത്തിന് ആരംഭിച്ച റിയാദ് സീസൺ 2025 പതിമൂന്ന് ദിവസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അലാൽഷിഖ് പറഞ്ഞു.

സൗദിയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ റിയാദ് സീസണിൽ 15 രാജ്യാന്തര ചാമ്പ്യൻഷിപ്പുകളും 34 പ്രപദർശനങ്ങളും തുടങ്ങി കലാ-കായിക പ്രകടനങ്ങൾ അരങ്ങേറും.

ഇത്തവണ ന്യൂയോർക്കിലെ പ്രശസ്ത ഫെസ്റ്റിവൽ സംഘാടകരായ മാസീസുമായി സഹകരിച്ച് സംഘടിപ്പിച്ച ​ഗംഭീരമായ പരേഡോടെയായിരുന്നു സീസൺ തുടങ്ങിയത്. തലസ്ഥാന ന​ഗരിയിലെ കിംഗ്ഡം അരീനയ്ക്കും ബൊളിവാർഡ് വേൾഡിനും ഇടയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായിരുന്നു. 2026 മാർച്ച് വരെയാണ് റിയാദ് സീസൺ നടക്കുക.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News