റിയാദ് സീസണ്‍ നാലാം പതിപ്പ് ഒക്ടോബറില്‍; ലോകോത്തര കായിക വിനോദ താരങ്ങള്‍ പങ്കെടുക്കും

ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ടൈസണ്‍ ഫ്യൂറിയും മുന്‍ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഫ്രാന്‍സിസ് അംഗാനോയും പങ്കെടുക്കും

Update: 2023-07-12 19:14 GMT
Editor : anjala | By : Web Desk

റിയാദ്: സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ലോകോത്തര വിനോദ മാമാങ്കമായ റിയാദ് സീസണിന്റെ പുതിയ പതിപ്പ് പ്രഖ്യാപിച്ചു. റിയാദ് സീസണ്‍ നാലാം പതിപ്പ് ഒക്ടോബര്‍ 28 ന് തുടക്കം കുറിക്കുമെന്ന് ജിയ മേധാവി തുര്‍ക്കി അല്‍ഷൈഖ് അറിയിച്ചു. തുടര്‍ച്ചയായ മൂന്ന് പതിപ്പുകളുടെ വന്‍ വിജയത്തിന് ശേഷമെത്തുന്ന നാലാം പതിപ്പ് വിനോദ കായിക പരിപാടികളുടെ മഹാമേളയായി മാറുമെന്നും സംഘാടകര്‍ വിശദീകരിച്ചു.

സീസണ്‍ മാമാങ്കത്തിന് പ്രചോദനവും പിന്തുണയും നല്‍കി വരുന്ന സൗദി ഭരണാധികാരികളായ സല്‍മാന്‍ രാജാവിനും കിരീടവകാശി മുഹമ്മദ് ബിന്‍ സമല്‍മാനും തുര്‍ക്കി അല്‍ഷൈഖ് നന്ദിയര്‍പ്പിച്ചു. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ടൈസണ്‍ ഫ്യൂറിയും മുന്‍ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഫ്രാന്‍സിസ് അംഗാനോയും പങ്കെടുക്കുന്ന മത്സരത്തോടെയാണ് സീസണ്‍ ഫോറിന് തുടക്കം കുറിക്കുക. ഫെസ്റ്റിവല്‍ കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളടെ ഒഴുക്കും പ്രതീക്ഷിക്കുന്നുണ്ട്. വിത്യസ്ത വേദികളിലായി നിരവധി ലോകോത്തര പരിപാടികളാണ് മേളയില്‍ അരങ്ങേറുക. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News