Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ നിന്നുള്ള സഹായ വസ്തുക്കളുമായി ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു. വെടിനിർത്തലാരംഭിച്ച ശേഷം രണ്ടാം തവണയാണ് സൗദിയുടെ സഹായമെത്തുന്നത്. മെഡിക്കൽ വസ്തുക്കളും ഭക്ഷണവും ഉൾപ്പെടുന്നതാണ് സഹായം. തെക്കൻ ഗസ്സയിലേക്കാണ് ഇവ എത്തുക. ഗസ്സയിലെ സൗദി സഹായ കേന്ദ്രം ഇവ ഏറ്റുവാങ്ങി വിതരണത്തിന് എത്തിക്കും. മെഡിക്കൽ വസ്തുക്കളും ഉകരണങ്ങളും ആശുപത്രികൾക്കും കൈമാറും. ഗസ്സയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് നിലവിൽ മെഡിക്കൽ സഹായ വസ്തുക്കളാണ്. ഇവ വരും ദിനങ്ങളിലും എത്തിക്കും. വെടി നിർത്തിലന് മുന്നോടിയായി സൗദിയുൾപ്പെടെ പല രാജ്യങ്ങളും അയച്ച വസ്തുക്കൾ പലതും ഇസ്രയേൽ നിയന്ത്രണം കാരണം വൈകിയാണ് ഗസ്സയിലേക്ക് പ്രവേശിച്ചിരുന്നത്.