സൗദിയിലെ വിമാനത്താവളങ്ങൾ പഴയ നിലയിലേക്ക്;പ്രതീക്ഷയോടെ കാത്തിരുന്ന് ഇന്ത്യക്കാരും

വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികൾ സർവിസ് ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയത്

Update: 2021-10-17 17:20 GMT
Editor : dibin | By : Web Desk
Advertising

ശേഷിയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകൾക്കായി ഉപയോഗിക്കും. ഇതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാരും.വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികൾ സർവിസ് ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയത്.

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് പുതിയ മാറ്റം. സൗദി വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സർവിസ് നടത്തുന്ന എല്ലാ സ്വകാര്യ, പൊതുമേഖല വിമാന കമ്പനികൾക്കും പഴയ രീതിയിൽ തന്നെ പ്രവർത്തനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ കൂടി കണക്കാക്കിയാണിത്.

ഇതോടെ കൂടുതൽ ആഭ്യന്തര സർവീസുകളും ചടുലമാകും. യാത്രക്കാർ കോവിഡ് വാക്‌സിനേഷൻ നടത്തിയിട്ടുണ്ടോ എന്ന പരിശോധ പഴയപോലെ നടപടി തുടരും. വ്യക്തി വിവര ആപ്പായ 'തവൽനാ' ഇല്ലാത്തവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല. വിദേശത്തു നിന്നും എത്തുന്നവർക്കാണ് ഇതിൽ ഇളവുള്ളത്. അവർ പക്ഷേ, ഇമ്യൂൺ ആണെന്ന രേഖ കാണിക്കണം. അതേസമയം ഇന്ത്യയടക്കം നിലവിൽ നേരിട്ടുള്ള യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല. എന്നാൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമ്പോൾ നേരിട്ട് പറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാർ.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News