സൗദി ബജറ്റ് 2024; 79 ബില്യണ്‍ റിയാല്‍ കമ്മി പ്രതീക്ഷിക്കുന്നതാണ് ബജറ്റ്

1251 ബില്യണ്‍ റിയാല്‍ ചിലവ് കണക്കാക്കുന്ന ബജറ്റില്‍ 1172 ബില്യണ്‍ റിയാലിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

Update: 2023-10-01 19:30 GMT
Editor : anjala | By : Web Desk

സൗദിയുടെ അടുത്ത വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചു. 79 ബില്യൺ റിയാൽ കമ്മി വരുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. സൗദിയിലെ മുഴുവൻ വൻകിട പദ്ധതികളിലും സാമൂഹ്യ പരിഷ്കരണ പദ്ധതികൾക്കും പണം ചിലവഴിക്കാൻ തീരുമാനിച്ചതാണ് കമ്മി ബജറ്റാകാൻ കാരണം. 2026 വരെ വൻതോതിൽ പണം ചിലവഴിക്കാനാണ് സൗദിയുടെ നീക്കം.

സൗദി ധനകാര്യ മന്ത്രാലയമാണ് പുതിയ വര്‍ഷത്തേക്കുള്ള പ്രീ ബജറ്റ് പ്രഖ്യാപനം നടത്തിയത്. 1251 ബില്യണ്‍ റിയാല്‍ ചിലവ് കണക്കാക്കുന്ന ബജറ്റില്‍ 1172 ബില്യണ്‍ റിയാലിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 79 ബില്യണ്‍ റിയാലിന്റെ കമ്മിയാണ് ഇത് വഴി ഉണ്ടാകുക. രാജ്യത്തെ മുഴുവന്‍ വന്‍കിട പദ്ധതികള്‍ക്കും ഒപ്പം സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പണം വിലയിരുത്തിയതാണ് ചിലവ് വര്‍ധിക്കാന്‍ കാരണമായത്.

Advertising
Advertising
Full View

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ചിലവ്. ആഭ്യന്തര നിക്ഷേപം ഉത്തേജിപ്പിക്കുക, സ്വകാര്യ മേഖലയുടെ സംഭാവനകള്‍ സുഗമമാക്കുക, പൗരന്‍മാര്‍ക്കും വിദേശിതാമസക്കാര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്നിവയിലൂന്നിയാണ് ബജറ്റ് പദ്ധതികള്‍.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News