സൗദിയിൽ നാല് മാസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനും താഴെ

കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ശനിയാഴ്ചയും സൗദിയിൽ പുതിയ കോവിഡ് കേസുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്

Update: 2021-08-08 16:32 GMT
Editor : rishad | By : rishad

സൗദിയിൽ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. 731പുതിയ കേസുകളും, 620 രോഗമുക്തിയും ശനിയാഴ്ച സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനും താഴെയായി തുടരുകയാണ്. 

കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ശനിയാഴ്ചയും സൗദിയിൽ പുതിയ കോവിഡ് കേസുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 731 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ. ഏപ്രിൽ നാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 620 പേർക്ക് ഭേദമാകുകുയം ചെയ്തു. 14 പേരാണ് ശനിയാഴ്ച മരിച്ചത്. മക്കയിൽ 151 പേർക്കും, കിഴക്കൻ പ്രവശ്യയിൽ 132 പേർക്കും, റിയാദിൽ 129 പേർക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു.

മറ്റു പ്രവശ്യകളിലെല്ലാം എഴുപതിൽ താഴെയാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. 5,33,516 പേർക്കാണ് ഇത് വരെ സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 5,14,982 പേർക്കും ഭേദമായി. 8,334 പേർ മരിക്കുകയും ചെയ്തു. ശേഷിക്കുന്നവരിൽ 10,200 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഡിസംബർ 17ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിയിലൂടെ ഇത് വരെ 2 കോടി 98 ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - rishad

contributor

Similar News