ഓൺലൈൻ വ്യാപാര മേഖലയിൽ വൻ വളർച്ച സ്വന്തമാക്കി സൗദി അറേബ്യ

2023 ൽ മാത്രം 95,860 സ്ഥാപനങ്ങൾക്ക് സൗദിയിൽ രജിസ്ട്രേഷൻ അനുവദിച്ചു

Update: 2024-01-05 20:08 GMT

ഓൺലൈൻ വ്യാപാര മേഖലയിൽ വൻ വളർച്ച സ്വന്തമാക്കി സൗദി അറേബ്യ. ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷനുകൾ അനുവദിക്കുന്നതിൽ വൻ വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സൗദി വാണിജ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്. സൗദിയിൽ ഇ കോമേഴ്സ് സ്ഥാപനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ അനുവദിക്കുന്നതിൽ 2022നെ അപേക്ഷിച്ച് 2023ൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

2023ന്റ നാലാം പാദത്തിൽ 37,481 സ്ഥാപനങ്ങൾക്കാണ് രാജ്യത്ത് രജിസ്ട്രേഷൻ അനുവദിച്ചത്. 2022ന്റെ നാലാം പാദത്തെ അപേക്ഷിച്ച് 24% ശതമാനം വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്. 30,190 രജിസ്ട്രേഷനുകളായിരുന്നു 2022ന്റെ നാലാം പാദത്തിൽ രാജ്യത്ത് അനുവദിച്ചത്. അതേസമയം 2023 ൽ മാത്രം 95860 സ്ഥാപനങ്ങൾക്ക് രാജ്യത്ത് രജിസ്ട്രേഷൻ അനുവദിച്ചു.

Advertising
Advertising
Full View

2023ന്റെ നാലാംപാദത്തിൽ ഏറ്റവും കൂടുതൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചത് രാജ്യ തലസ്ഥാനമായ റിയാദിലാണ്. 15074 രജിസ്‌ട്രേഷനുകളാണ് റിയാദിൽ മാത്രം അനുവദിച്ചത്. 9529 രജിസ്‌ട്രേഷനുകൾ അനുവദിച്ച മക്കയാണ് തൊട്ടു പിന്നിൽ. 6011 രജിസ്‌ട്രേഷനുമായി കിഴക്കൻ പ്രവിശ്യയണ് മൂന്നാമതെത്തിയത്. 1839 രജിസ്ട്രേഷനുകളുമായി മദീനയും, 1259 രജിസ്ട്രേഷനുകളുള്ള ഖാസിമുമാണ് പട്ടികയിൽ പിന്നിലുള്ളത്. മറ്റു പ്രവിശ്യകളിൽ നിന്നായി 3769 രജിസ്ട്രേഷനുകളും 2023ന്റെ നാലാം പാദത്തിൽ രാജ്യത്തനുവദിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News