Writer - razinabdulazeez
razinab@321
റിയാദ്: സെക്കൻഡറി സ്കൂളുകളിൽ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം ഉൾപ്പെടുത്തി സൗദി അറേബ്യ. വിദ്യാർഥികൾക്ക് അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ ഇടപെടാനുള്ള പ്രായോഗിക കഴിവുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ആരോഗ്യ പ്രയാസങ്ങളുണ്ടായാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷ, രക്തസ്രാവം, അപകടത്തിൽ പരിക്കേൽക്കൽ, പൊള്ളൽ, സൂര്യാതപം, വൈദ്യുതാഘാതം തുടങ്ങി വിവിധ സാഹചര്യങ്ങളിൽ ഇടപെടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സിപിആർ പരിശീലനവും അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ എന്നിവയും പാഠ്യ വിഷയങ്ങളിൽ വരും. സൗദിയിലെ പൊതു വിദ്യാലയങ്ങൾക്കായാണ് പദ്ധതി.
വിദ്യാഭ്യാസ മന്ത്രാലയം, നാഷണൽ കരിക്കുലം സെൻറർ തുടങ്ങിയവയുടെ സഹകരണത്തോടെയാണിത്. സെക്കൻഡറി സ്കൂളുകളിലാണ് ബാധകം. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം വളർത്തുക, സാമൂഹിക ഉത്തരവാദിത്തമുള്ള തലമുറയെ രൂപപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ കഴിയുന്ന യുവാക്കളെ വളർത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.