Writer - razinabdulazeez
razinab@321
റിയാദ്: ഫലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി അറേബ്യ. നയതന്ത്ര ചാനൽ വഴി നിലപാട് വൈറ്റ് ഹൗസിനെ സൗദി അറേബ്യ അറിയിച്ചു. സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് നിലപാട് വ്യക്തമാക്കിയത്. കൂടുതൽ പ്രതികരണങ്ങൾ ഒഴിവാക്കാനാണ് നിലപാട് വ്യക്തമാക്കുന്നതെന്നും സൗദി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്രായേൽ ബന്ധത്തിന് സൗദിയുടെ ഉപാധികൾ കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിൽ ചർച്ചയാകും. അബ്രഹാം അക്കോഡിലേക്ക് സൗദി ഉടൻ എത്തുമെന്ന് ട്രംപ് പ്രതീക്ഷ പറഞ്ഞിരുന്നു.