'2035ഓടെ സൗദിയിൽ 36,000 ഫാക്ടറികൾ സ്ഥാപിക്കും'; വ്യവസായ സഹമന്ത്രി ഖലീൽ ബിൻ സലാമ

Update: 2025-12-04 11:23 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയുടെ വ്യാവസായിക മേഖലയിൽ വലിയ വളർച്ചാ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് വ്യവസായ ഉപമന്ത്രി ഖലീൽ ബിൻ സലാമ. 2035 ഓടെ രാജ്യത്ത് 36,000 ഫാക്ടറികൾ സ്ഥാപിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഇത് കഴിഞ്ഞ 70 വർഷത്തിനിടയിൽ രാജ്യം കൈവരിച്ച നേട്ടത്തിന്റെ ഇരട്ടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ഫാക്ടറികളിൽ നിന്നുള്ള പ്രാദേശിക ഉൽപ്പാദനത്തിന്റെ മൂല്യം 1.4 ട്രില്യൺ സൗദി റിയാലായി ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നുണ്ട്. ഘടനാപരമായ പരിഷ്‌കാരങ്ങൾ, ദ്രവ ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയും പ്രകൃതിവാതകവും ഉപയോഗിക്കൽ, ഊർജ വില പരിഷ്‌കരണം, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വളർച്ച സാധ്യമാകുന്നതെന്നും 2026ലെ ബജറ്റ് ഫോറത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News