വേനൽ ചൂട് കനക്കുന്നു; സുരക്ഷാ മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

വാഹനങ്ങളിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു

Update: 2023-07-24 18:51 GMT

ദമ്മാം: സൗദിയിൽ വേനൽ ചൂടിന് കാഠിന്യമേറിയതോടെ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് പകൽ താപനില അൻപത് ഡിഗ്രി വരെ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വാഹനങ്ങളിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഹാൻഡ് സാനിറ്റൈസർ, പോർട്ടബിൾ ചാർജറുകൾ, ലൈറ്ററുകൾ, പെർഫ്യൂമുകൾ, കംപ്രസ് ചെയ്ത ഗ്യാസ് കുപ്പികൾ എന്നിവ വാഹനത്തിൽ സുക്ഷിക്കുന്നത് അപകടത്തിന് കാരണമാകും. നട്ടുച്ച സമയങ്ങളിൽ യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുക.

വാഹനത്തിന്റെ ടയറുകൾ ഗുണമേന്മയുള്ളതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളവയാണെന്ന് ഉറപ്പ് വരുത്തണമെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു. രാജ്യത്ത് ശക്തമായ വേനൽ ചൂട് തുടരുകയാണ്. കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ, ഹഫർബാത്തിൻ പ്രദേശങ്ങളിൽ താപനില 48നും അൻപതിനും ഇടയിലാണ് ഇന്നും അനുഭവപ്പെട്ടത്. മറ്റു ഭാഗങ്ങളായ മക്ക, മദീന, അൽഖസീം, വാദിദവാസിർ, അൽഖർജ് ഭാഗങ്ങളും ശമനമില്ലാത്ത ചൂടിൽ വെന്തുരുകുകയാണിപ്പോൾ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News