സമുദ്ര സുരക്ഷ: ബ്രസീൽ, ഫ്രാൻസ്, ജർമൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി
കൂടിക്കാഴ്ച ജി20 യോഗത്തിനിടെ
Update: 2026-11-01 09:58 GMT
റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബ്രസീൽ, ഫ്രാൻസ്, ജർമൻ വിദേശകാര്യ മന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. ജോർജിയയിലെ ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു ചർച്ച. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക സംഭവവികാസങ്ങൾ, സമുദ്ര സുരക്ഷ്‌ക്കും ആഗോള വ്യാപാരത്തിനുമുള്ള ഭീഷണികൾ എന്നിവയായിരുന്നു ചർച്ചാവിഷയങ്ങൾ.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട്, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര, ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ എന്നിവരുമായാണ് വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തിയത്.