ഹൂതികളുടെ നിർണായക കേന്ദ്രങ്ങൾ തകർക്കാൻ സൈനിക നടപടി സ്വീകരിച്ചതായി സൗദി സഖ്യസേന

സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2026-11-01 15:55 GMT

റിയാദ്: സൗദിയുടെയും യമന്റെയും സുരക്ഷക്കും തെക്കൻ ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന ഹൂതികളുടെ സ്രോതസ്സുകളെ നിർവീര്യമാക്കുന്നതിനായി പ്രത്യേക സൈനിക നടപടി സ്വീകരിച്ചതായി സൗദി സഖ്യസേന. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂതി തീവ്രവാദികളുടെ ശത്രുതുല്യമായ പെരുമാറ്റത്തെ പ്രതിരോധിക്കുന്നതിനും, അവരുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന പ്രധാന കേന്ദ്രങ്ങൾ തകർക്കുന്നതിനുമുള്ള നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരന്മാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കുമെതിരെയുള്ള എല്ലാ ശത്രുതാപരമായ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം ഇതിന്റെ പ്രത്യാഘാതങ്ങൾ ഹൂതികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യമനിലെയും സൗദിയിലെയും പൗരന്മാർക്കും സിവിലിയൻ സ്ഥാപനങ്ങൾക്കുമെതിരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News