ജിസിസി ഉച്ചകോടി 19ന് ജിദ്ദയിൽ; മധ്യേഷ്യൻ രാജ്യങ്ങളും പങ്കെടുക്കും
മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഇത്തവണത്തെ ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കും.
Update: 2023-07-14 19:15 GMT
ജിദ്ദ: ജിസിസി രാജ്യങ്ങളും മധ്യേഷൻ രാജ്യങ്ങളും പങ്കെടുക്കുന്ന ഉച്ചകോടി 19ന് ജിദ്ദയിൽ നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ് വിവിധ രാഷ്ട്ര തലവൻമാരെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചു. ജിസിസി രാജ്യങ്ങൾക്ക് പുറമെ മധ്യേഷ്യൻ രാജ്യങ്ങളും ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കും. ജിസിസി രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങൾ ഈ ഉച്ചകോടിയിൽ ചർച്ചയാകും.
കുവൈറ്റിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് രാജകുമാരൻ, കുവൈറ്റ് കിരീടാവകാശി മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് സൽമാൻ രാജാവിൻ്റെ ക്ഷണം കൈമാറി. കസാക്കിസ്ഥാൻ പ്രസിഡൻ്റിനും സൽമാൻ രാജാവ് ക്ഷണം അയച്ചു. മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഇത്തവണത്തെ ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കും.