ചരിത്രം കുറിക്കാനൊരുങ്ങി സൗദി; ബഹിരാകാശ യാത്രികര്‍ ഇന്ന് പുറപ്പെടും

സഞ്ചാരികളായ റയാന ബര്‍ണവിയും അല്‍ അല്‍-ഖര്‍നിയുമാണ് ചരിത്ര ദൗത്യത്തിനൊരുങ്ങിയത്.

Update: 2023-05-21 19:36 GMT

ദമ്മാം: ബഹിരാകാശത്തേക്ക് സഞ്ചാരികളെ അയക്കുന്നതില്‍ പുതു ചരിത്രം രചിക്കാൻ സൗദി അറേബ്യ. വനിതയുള്‍പ്പെടുന്ന രണ്ടംഗ സംഘം ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയില്‍ നിന്നും യാത്രയാകും.

സഞ്ചാരികളായ റയാന ബര്‍ണവിയും അല്‍ അല്‍-ഖര്‍നിയുമാണ് ചരിത്ര ദൗത്യത്തിനൊരുങ്ങിയത്. യാത്രയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇരുവരും അറിയിച്ചു.

യാത്രയില്‍ കൂടെ കൊണ്ടുപോകുന്ന സാധന സാമഗ്രികളും അവ ഉപയോഗിക്കുന്ന രീതിയും വ്യക്തമാക്കുന്ന വിഡിയോ ഇവര്‍ പങ്കുവെച്ചു. യാത്രയ്ക്ക് ഉപയോഗിക്കുന്ന ഫാല്‍ക്കല്‍ 9 റോക്കറ്റും ഡ്രാഗണ്‍ ബഹരാകാശ പേടകവും ലോഞ്ചിംഗിന് ഒരുങ്ങിക്കഴിഞ്ഞു.

Advertising
Advertising

ഇവ രാജ്യന്തര ബഹരാകാശ നിലയത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ചരിത്ര ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News