റിയാദിൽ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി
നൈറ്റ് ലൈഫ് സജീവമാകും
Update: 2025-12-04 16:30 GMT
റിയാദ്: സൗദിയിൽ നൈറ്റ് ലൈഫ് കളറാകാൻ പോകുന്നു. ഇതിനായി സ്ട്രീറ്റ് ഫുഡ് പദ്ധതി നടപ്പാക്കും. റിയാദിലായിരിക്കും പദ്ധതി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ.
തനത് തെരുവ് ഭക്ഷണങ്ങൾ നൽകുക, നഗരത്തെ രാത്രി കാലങ്ങളിലും സജീവാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം. കാൽനട യാത്ര പ്രോത്സാഹിപ്പിക്കുക, ബജറ്റിലൊതുങ്ങുന്ന ഭക്ഷണ ഓപ്ഷനുകൾ ലഭ്യമാക്കുക, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്നിവയും ലക്ഷ്യമാണ്. തണുപ്പ് തുടങ്ങിയതോടെ റിയാദിലടക്കം നൈറ്റ് ലൈഫ് സജീവമാണ്. നൂർ റിയാദ് ഫെസ്റ്റ്, റിയാദ് ഫെസ്റ്റ് എന്നിവ ഒരുക്കി നഗരം സജീവമാക്കുകയാണ് സൗദി.