സൗദി ദേശീയ ദിനാഘോഷം: 4700 ഡിസ്‌കൗണ്ട് ലൈസൻസുകൾ അനുവദിച്ചു

37 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്ക് ഇതിലൂടെ വിലക്കുറവ് ലഭിക്കും

Update: 2023-09-23 18:33 GMT
Advertising

ജിദ്ദ: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്കായി 4700 ലധികം ലൈൻസൻസുകളാണ് അനുവദിച്ചത്. 37 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്കാണ് ഇതിലൂടെ വിലക്കുറവ് ലഭിക്കുക. രാജ്യത്ത് പ്രത്യേക ലൈസൻസ് ഇല്ലാതെ വില കുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.

2241 ലൈസൻസുകൾ വാണിജ്യ സ്ഥാപനങ്ങൾക്കും 436 ലൈസൻസുകൾ ഇലക്ട്രോണിക് സ്റ്റോറുകൾക്കുമാണ് അനുവദിച്ചത്. ഇത് കൂടാതെ വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും പ്രൊമോഷണൽ ഓഫറുകൾ നൽകാനായി 2040 ലൈസൻസുകളും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ഭക്ഷണം, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെർഫ്യൂമുകൾ, സ്മാർട്ട്ഫോണുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ തുടങ്ങി 37 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്ക് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിലക്കുറവ് ലഭിക്കും.

രാജ്യത്ത് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതിനും വിലകുറച്ച് വിൽപ്പന നടത്തുന്നതിനും വാണിജ്യ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക ലൈസൻസ് നേടണമെന്ന ചട്ടം നിലവിലുണ്ട്. ഇതിന്റെ ഭാഗമായാണ് വിൽപ്പന സീസൺ ആരംഭിച്ച് നാല് ദിവസത്തിനകം രാജ്യത്തുടനീളം 4700 ലധികം ലൈസൻസുകൾ അനുവദിച്ചത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News