'മെഡൂസ-14' നാവികപരിശീലനത്തിൽ പങ്കെടുത്ത് സൗദി നാവിക സേന‌

വിഷൻ 2030 ന്റെ ഭാ​ഗമായി നിർമിച്ച കിങ് ജസാൻ കപ്പലുമായാണ് സൗദി പങ്കെടുത്തത്

Update: 2025-11-26 12:35 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: ഈജിപ്തിൽ നടന്ന 'മെഡൂസ-14' നാവികപരിശീലനത്തിൽ പങ്കെടുത്ത് സൗദി നാവിക സേന. വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി നിർമിച്ച സരവാത്ത് പ്രോജക്റ്റ് കപ്പലുകളിൽ ഒന്നായ 'കിങ് ജസാൻ' കപ്പലുമായാണ് സൗദി പങ്കെടുത്തത്. ദൗത്യ നിർവഹണത്തിലും തിരച്ചിൽ,രക്ഷാപ്രവർത്തനങ്ങളിലും നാവിക സേനാംഗങ്ങളുടെ വൈദ​ഗ്ധ്യം ശക്തിപ്പെടുത്തുക, വ്യോമ-സമുദ്ര പ്രതിരോധ ദൗത്യങ്ങൾ എന്നിവയിൽ തീവ്ര പരിശീലനം, വെള്ളത്തിനടിയിലെയും ഉപരിതലത്തിലെയും പ്രവർത്തനങ്ങൾ, എന്നിവയാണ് നാവികപരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള നാവിക സേനകളാണ് 'മെഡൂസ-14'-ൽ പങ്കെടുത്തത്. പന്ത്രണ്ട് രാജ്യങ്ങൾ നിരീക്ഷകരായും എത്തി.

സമുദ്രം, കര-നീരീക്ഷണ മേഖലയിൽ ഉയർന്ന കാര്യക്ഷമതയോടെ സംയുക്തമായി പ്രവർത്തിക്കുക എന്നതാണ് പരിശീലന ലക്ഷ്യമെന്ന് സൗദി നാവിക സേനാ വക്താവ് കമാൻഡർ മാസിൻ അൽ ഖബ്സാനി പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News