ദേശീയ ദിനാഘോഷത്തിനൊരുങ്ങി സൗദി അറേബ്യ; ചൊവ്വാഴ്ച പൊതു അവധി
ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളായി വിവിധ കമ്പനികളും സ്ഥാപനങ്ങളും വൻ ഓഫറുകൾ പ്രഖ്യാപിച്ചു
Update: 2025-09-19 16:44 GMT
റിയാദ്: 95ാം ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി സൗദി അറേബ്യ. ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പൊതു, സ്വകാര്യ, മേഖലകൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കും.
ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളായി വിവിധ കമ്പനികളും സ്ഥാപനങ്ങളും വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ദേശീയ ടെലികോം ദാതാക്കളായ എസ്.ടി.സി, ഇന്റർനെറ്റ്, പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകളിൽ ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. വിമാന കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവയും വ്യത്യസ്ത രീതിയിലുള്ള ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ജിദ്ദയിൽ ഇന്നും നാളെയുമായി സൈനിക പരേഡുകൾ നടക്കും.