സൗദി ഖത്തര്‍ വ്യാപാരം വീണ്ടും ശക്തമാകുന്നു; ഇരു രാജ്യങ്ങളുടെയും മന്ത്രിതല സമിതി ചര്‍ച്ച നടത്തി
സാമ്പത്തിക, വ്യാപാര വ്യവസായ സഹകരണം ഉറപ്പാക്കും
സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം വീണ്ടും ശക്തമാകുന്നു. സഹകരണവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും മന്ത്രിതല സമിതി ചര്‍ച്ച നടത്തി.സൗദി സാമ്പത്തിക ആസുത്രണ മന്ത്രി ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ ഇബ്രാഹിമിന്റെയും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെയും നേതൃത്വത്തിലാണ് യോഗം നടന്നത്.
സൗദി ഖത്തര്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ സാമ്പത്തിക വ്യാപാര വ്യവസായ സമിതിയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടതായി സമിതി വ്യക്തമാക്കി. സൗദിയും ഖത്തറും തമ്മില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചുത.
ഇരു രാജ്യങ്ങള്‍ക്കുമിടിയിലുള്ള സാമ്പത്തിക വ്യാപാര, വ്യവസായ സമിതിയുടെ പ്രവര്‍ത്തനം യോജിപ്പിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. 2021 ഡിസംബറില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഖത്തര്‍ സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം ഊഷ്മളമായത്.