കോഴി വളർത്തലിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സൗദി; പി.ഐ.എഫിന് കീഴിൽ പദ്ധതി തയ്യാറാകി

വിദേശ കമ്പനികള്‍ സൗദിയില്‍ ഫാമുകള്‍ ആരംഭിക്കും

Update: 2024-11-06 19:32 GMT
Editor : Thameem CP | By : Web Desk

ദമ്മാം: കോഴിയിറച്ചിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സൗദി അറേബ്യ. കോഴിയിറച്ചി, മുട്ട ഉൽപന്നങ്ങളിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രാദേശിക ഉൽപാദനം ഉയർത്താനാണ് സൗദി അറേബ്യ പദ്ധതി തയ്യാറാക്കുന്നത്. കോഴി വളർത്തൽ മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പദ്ധതി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ഹലാൽ പ്രൊഡക്ട് ഡവലപ്പ്മെന്റാണ് പദ്ധതി ആവിഷ്‌കരിച്ചത്. പരിസ്ഥിതി ജല കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ കമ്പനികളെ നേരിട്ട് സൗദിയിലേക്ക് എത്തിക്കുന്നതാണ് നീക്കം.

Advertising
Advertising

ബ്രസീൽ ഫുഡ്, ദോഹ പൗൾട്രി കമ്പനി തുടങ്ങിയവയുമായി ഇത് സംബന്ധിച്ച കരാറിലെത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി. സൗദി വിപണിയിലെ ആവശ്യകതകൾ നിറവേറ്റുന്ന വിധത്തിൽ മികച്ച ഉത്പന്നങ്ങൾ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സന്തുലിതമായി നടപ്പിലാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് കോഴി വളർത്തലിൽ ക്രമാതീതമായ വർധനവ് അനുഭവപ്പെടുന്നുണ്ട്. 2023 കോഴി ഉൽപാദനത്തിന്റെ തോത് 1.05 ദശലക്ഷം ടണ്ണായി ഉയർത്താൻ കഴിഞ്ഞു. ഇത് 2024 ആദ്യ പകുതിയിൽ 558 ആയിരം ടണ്ണായി വർധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News