റിയാദ് വിമാനത്താവളത്തിലുണ്ടായ യാത്രാ പ്രതിസന്ധി;അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ഗതാഗത മന്ത്രി

വെള്ളിയാഴ്ച മാത്രം ഇരുനൂറോളം വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്

Update: 2025-12-21 08:48 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വ്യാപകമായി വൈകുകയും റദ്ദാക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ഗതാഗത ലോജിസ്റ്റിക് സർവീസ് മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാനുമായ സാലിഹ് അൽ ജാസർ. വെള്ളിയാഴ്ച മാത്രം ഇരുനൂറോളം വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. വിമാനത്താവളത്തിൽ നേരിട്ടെത്തി മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുകയും യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിനും സ്വീകരിച്ച നടപടികൾ പരിശോധിക്കുകയും ചെയ്തു. വിമാനങ്ങളുടെ കൃത്യനിഷ്ഠയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News