സൗദിയിലെ സ്‌കൂളുകൾ തുറന്നു; 60 ലക്ഷത്തിലേറെ വിദ്യാർഥികളെത്തി

മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 31ന് ക്ലാസുകൾ ആരംഭിക്കും

Update: 2025-08-24 17:40 GMT

ജിദ്ദ: വേനലവധിക്ക് ശേഷം സൗദിയിലെ സ്‌കൂളുകൾ തുറന്നു. 60 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ന് സ്‌കൂളിലെത്തിയത്. സൗദി സ്‌കൂളുകൾക്കൊപ്പം ഇന്ത്യൻ സ്‌കൂളുകളിൽ ഭൂരിഭാഗവും തുറന്നിട്ടുണ്ട്. മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ നഗരങ്ങളിൽ ആഗസ്റ്റ് 31 മുതൽ ക്ലാസുകൾ ആരംഭിക്കും.

രണ്ടുമാസത്തിലേറെ നീണ്ട വേനലവധിക്ക് ശേഷമാണ് സ്‌കൂളുകൾ ഇന്ന് തുറന്നത്. 31,000 സ്‌കൂളുകളാണ് സൗദിയിൽ ഉള്ളത്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 67 ലക്ഷം വിദ്യാർഥികളുണ്ട്. 7,000 സ്‌കൂളുകളുള്ള റിയാദിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ. 16 ലക്ഷം വിദ്യാർഥികളാണ് റിയാദിൽ മാത്രം ഇന്ന് എത്തിയത്. 14 ലക്ഷം വിദ്യാർഥികളുള്ള മക്ക പ്രവിശ്യയാണ് രണ്ടാമത്.

ഗ്രാമങ്ങളിലെ 12 ലക്ഷം വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ സൗജന്യ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. റിയാദ് കിഴക്കൻ പ്രവിശ്യ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ സ്‌കൂളുകളും ഇന്ന് തുറന്നു. അതിനിടെ മഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ അസീർ ഉൾപ്പെടെ മലയോര മേഖലയിൽ ഇന്ന് ഓൺലൈനിലായിരുന്നു ക്ലാസുകൾ. അവധിക്കാലത്ത് മന്ത്രാലയം ജീവനക്കാർക്ക് വിവിധ പരിശീലന പരിപാടികൾ ഒരുക്കിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News