പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി രണ്ടാമത് മിഡിൽ ഈസ്റ്റ് ​ഗ്രീൻ മന്ത്രിതല കൗൺസിൽ മീറ്റിങ്

പുതുതായി നാല് രാജ്യങ്ങൾ കൗൺസിലിൽ ചേർന്നു

Update: 2026-01-29 15:54 GMT

ജിദ്ദ: സൗദി പരിസ്ഥിതി മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലി അദ്ധ്യക്ഷത വഹിച്ച ​ഗ്രീൻ മിഡിൽ ഈസ്റ്റിന്റെ മന്ത്രിതല കൗൺസിലിന്റെ രണ്ടാമത്തെ മീറ്റിങ് ജിദ്ദയിൽ നടന്നു. 31 പ്രാദേശിക മന്ത്രിമാരും മിനിസ്റ്റീരിയൽ കൗൺസിലിന്റെ മീറ്റിങ്ങിൽ പങ്കെടുത്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനായി അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഊന്നിപ്പറഞ്ഞു. നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെയും സസ്യജാലങ്ങളുടെയും പുനരധിവാസം സാധ്യമാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രാദേശിക സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന നടപടിയായി പരിപാടി വിലയിരുത്തപ്പെട്ടു.

പദ്ധതി പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പ്രധാന ചുവടുവെപ്പിന്റെ ഭാ​ഗമാണ് പുതുതായി കൗൺസിലിൽ ചേർന്ന രാജ്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് മന്ത്രി അബ്ദിറഹ്മാൻ അൽ ഫദ്ലി പറഞ്ഞു. ​ഗാന, ശ്രീലങ്ക, സിറിയ, സിയറ ലിയോൺ എന്നീ 4 രാജ്യങ്ങളാണ് പുതുതായി കൗൺസിലിൽ ചേർന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News