ഭാവി കണ്ട് സൗദി; 14 സർവകലാശാലകൾ 40 എഐ പ്രോഗ്രാമുകൾ ആരംഭിച്ചു

എഐ പുരോഗതി പറഞ്ഞ് SDAIA വക്താവ് ഡോ. മാജിദ് അൽ ഷെഹ്രി

Update: 2026-01-29 12:13 GMT

റിയാദ്: സൗദിയിലെ 14 പൊതു, സ്വകാര്യ സർവകലാശാലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ 40 അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിച്ചു. ഡിപ്ലോമ, ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറൽ തലങ്ങൾ ഉൾപ്പെടെയാണിത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA )യുടെ ഔദ്യോഗിക വക്താവ് ഡോ. മജിദ് അൽഷെഹ്രിയാണ് ഇക്കാര്യം പറഞ്ഞത്. റിയാദിൽ നടക്കുന്ന ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ശേഷി വർധിപ്പിക്കൽ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനമായ ICAN 2026 ഇടയിലായിരുന്നു പ്രതികരണം.

എസ്ഡിഎഎഎയുമായി സഹകരിച്ച് ആരംഭിച്ച പ്രോഗ്രാമുകൾ, ഈ മേഖലയിൽ സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂചകങ്ങളിൽ ആഗോളതലത്തിൽ 15-ാം സ്ഥാനത്തും മേഖലയിൽ ഒന്നാമതുമാണ് സൗദി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News