സുരക്ഷാ ഭീഷണി; അൽ റുവൈസിൽ 1,011 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ‌ ജിദ്ദ മുനിസിപ്പാലിറ്റി

നിശ്ചയിച്ച ഗ്രേസ് പിരീഡ് നൽകിയ ശേഷമാവും നടപ്പാക്കൽ

Update: 2026-01-12 10:32 GMT
Editor : Mufeeda | By : Web Desk

റിയാദ്: സുരക്ഷ ഭീഷണി ഉയരുന്നതിനാൽ അൽ റുവൈസ് പരിസരത്തെ പഴകിയ കെട്ടിടങ്ങളിൽ സേവനങ്ങൾ നീക്കം ചെയ്ത് പൊളിച്ചു നീക്കാൻ ഉത്തരവുമായി ജിദ്ദാ മുനിസിപ്പാലിറ്റി. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി ആന്റ് ക്രൈസിസ് ആദ്യഘട്ട പൊളിക്കലിനുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്.

എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഈ ഉത്തരവുകൾ. ഉടമകൾക്ക് നിയമപ്രകാരം നിശ്ചയിച്ച ഗ്രേസ് പിരീഡ് നൽകിയ ശേഷമാണ് നടപ്പാക്കൽ ആരംഭിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് സേവനങ്ങൾ വിച്ഛേദിക്കലും നീക്കം ചെയ്യലും നടത്തുക. ജിദ്ദയിലുടനീളം പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി നിരീക്ഷിക്കുകയും നിയമനടപടികൾ തുടരുകയും ചെയ്യുന്നുണ്ട്. ജീവിത നിലവാരം ഉയർത്തി ന​ഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News