സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ട്രോഫി പ്രദർശനവും നറുക്കെടുപ്പും നടന്നു

Update: 2023-10-14 17:46 GMT

ജുബൈൽ: അൽ മുസൈൻ-ജെ.എഫ്.സി.കപ്പ് 2023 മെഗാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി, ലോഗോ, ജേഴ്‌സി പ്രകാശനവും, ഫിക്സ്ചർ നറുക്കെടുപ്പും ജുബൈൽ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു.

ഒക്ടോബർ 13 മുതൽ നവംബർ 24 വരെ നടക്കുന്ന മത്സരങ്ങൾ ജുബൈലിലെ ഫിഫ അരീനയിൽ ആയിരിക്കും അരങ്ങേറുക. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ(ഡിഫ) രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുപത് ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.




ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ ഉദ്ഘാടനം നിർവഹിച്ചു. സൗദി ഭരണകൂടം കായിക മേഖലക്ക് നൽകുന്ന പ്രാധാന്യം ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ജെ.എഫ്.സി. പ്രസിഡന്റ് സജീർ അധ്യക്ഷത വഹിച്ചു. ഖലീൽ, റിയാസ്, ശിഹാബ് കായംകുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷാഫി സ്വാഗതവും, ഇല്യാസ് നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News