സൗദി അരാംകോയുട ഓഹരി മൂല്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

രണ്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത് 70 ശതമാനം വര്‍ധനവ്

Update: 2022-03-22 05:17 GMT
Advertising

സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ഓഹരി മൂല്യത്തില്‍ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില നാല്‍പ്പത്തിയാറ് റിയാലിലെത്തി. രണ്ട് വര്‍ഷത്തിനിടെ 70.4 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

ഒരു സമയത്ത് ഇരുപത്തിയേഴ് റിയാല്‍ വരെയെത്തിയിരുന്ന കമ്പനിയുടെ ഓഹരി വില വീണ്ടും തിരിച്ചു കയറുകയാണ്. 2019 ല്‍ തദവ്വുലില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ 35.2 റിയാല്‍ ആയിരുന്ന വിലയാണ് കോവിഡ് കാലത്ത് ഇടിവ് രേഖപ്പെടുത്തി ഇരുപത്തിയേഴ് റിയാല്‍ വരെ എത്തിയത്.

ഇപ്പോള്‍ ഉക്രൈന്‍ റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ വില വര്‍ധനവാണ് കമ്പനിയുടെ ഓഹരി മൂല്യത്തിലും വര്‍ധനവിന് ഇടയാക്കിയത്. പബ്ലിക് ഓഫറിങിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ധാരാളം പ്രവാസികളും അരാംകോയുടെ ഓഹരി സ്വന്തമാക്കിയിട്ടുണ്. വിപണിയിലെ നേട്ടം ഇവര്‍ക്ക് കൂടി ആശ്വാസം പകരും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News