ദമ്മാമിലെ കിങ് ഫഹദ് എയർപോർട്ടിൽ ഷട്ടിൽ ബസ് സർവീസുകൾ; എയർപോർട്ടിനെ ജുബൈൽ, ഖഫ്ജി നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു
സർവീസിന്റെ ആദ്യ ഘട്ടം ദമ്മാം എയർപോർട്‌സുമായി സഹകരിച്ചാണ് നടപ്പാക്കിയത്
റിയാദ്: ദമ്മാമിലെ കിങ് ഫഹദ് എയർപോർട്ടിൽ 2 ഷട്ടിൽ ബസ് സർവീസുകൾ നടപ്പാക്കി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. ജുബൈൽ, ഖഫ്ജി നഗരങ്ങളെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്നതാണ് സർവീസ്. സർവീസിന്റെ ആദ്യ ഘട്ടം ദമ്മാം എയർപോർട്‌സുമായി സഹകരിച്ചാണ് നടപ്പാക്കിയത്. ജീവിത നിലവാരം ഉയർത്തുക, കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം വർധിപ്പിക്കുക, ഗതാഗത സംവിധാനങ്ങളുടെ സംയോജനം പ്രോത്സാഹിപ്പിക്കുക, എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന സജ്ജീകരിച്ച ആധുനിക ബസുകളിലാണ് ഈ സേവനം. യാത്രായുടെ നിലവാരം ഉയർത്തുകയും യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ ഹാളിന്റെ 5, 6 ഗേറ്റുകൾക്ക് സമീപമുള്ള സർവീസ് ഓഫീസുകൾ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.