സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യയും ഒമാനും; ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് റൺവിജയ് സലാല തുറമുഖത്തെത്തി

ഇന്ത്യയും ഒമാനും തമ്മിലുള്ള സമുദ്രസുരക്ഷാ സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്

Update: 2026-10-01 15:13 GMT

മസ്കത്ത്: ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് റൺവിജയ് എന്ന യുദ്ധക്കപ്പൽ ഒമാനിലെ സലാല തുറമുഖത്തെത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സമുദ്രസുരക്ഷാ സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. സന്ദർശനത്തിനിടെ കപ്പലിന്റെ കമാൻഡിങ് ഓഫീസർ, ഒമാൻ റോയൽ നേവിയുടെ സതേൺ മാരിടൈം റീജിയൺ കമാൻഡറുമായി കൂടിക്കാഴ്ച നടത്തി.

തുടർന്ന് സലാല തീരത്തിന് സമീപം ഇരുരാജ്യങ്ങളുടെയും നാവികസേനകൾ ചേർന്ന് 'പാസെക്സ്' എന്ന സംയുക്ത നാവികാഭ്യാസവും സംഘടിപ്പിച്ചു. കടലിലെ ആശയവിനിമയ ശേഷിയും സേനകൾ തമ്മിലുള്ള ഏകോപനവും മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങൾ ഈ നാവികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News