സിയോൻ സ്നേഹസാന്ത്വനം 2023 സംഘടിപ്പിച്ചു
ദമ്മാം-കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക കൂട്ടായ്മയായ സിയോൻ സ്നേഹസാന്ത്വനം2023 സംഘടിപ്പിച്ചു.
ക്യാൻസർ രോഗികളുടേയും ഭിന്നശേഷിക്കാരുടേയും സഹായത്തിനായി വിവിധ കലാപരിപാടികൾ സമന്വയിപ്പിച്ചുകൊണ്ട്
പ്രസിദ്ധ പിന്നണി ഗായകർ പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവർ നയിച്ച മ്യൂസിക് നൈറ്റ്, അമ്പതിൽപരം കലാകാരികൾ അവതരിപ്പിച്ച ഡാൻസുകൾ മുതലായവ ചടങ്ങിന് മാറ്റുകൂട്ടി.
സാംസ്ക്കാരിക സമ്മേളനത്തിൽ ഐഐഎസ്ഡി ചെയർമാൻ ശ്രീ സനോജ് ഗോപാലകൃഷ്ണ പിള്ള മുഖ്യാതിഥി ആയിരുന്നു. എസ്എംസി ട്രസ്റ്റി ലിബു തോമസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അസി. ജനറൽ കൺവീനർ മാത്യു കെ എബ്രഹാം സ്വാഗതവും ജനറൽ കൺവീനർ ജേക്കബ് തോമസ് കൃതഞ്ജതയും അർപ്പിച്ചു. എസ്എംസി സെക്രട്ടറി എൽസൺ ജി ചെട്ടിയാംകുടി, സിയോൺ സെക്രട്ടറി തോമസ് തമ്പി, എംഎംസി സെക്രട്ടറി ട്രീസാ ബിനോയ് എന്നിവർ പങ്കെടുത്തു.
മധു കൃഷ്ണൻ, പൗലൂസ് തേപ്പാല, വിസി ഗീവർഗീസ് എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡ് 2023 നൽകി ആദരിച്ചു.
ആതുര സേവന മേഖലയിലെ മികവുറ്റ സംഭാവനക്കും മികച്ച സാമൂഹ്യ പ്രവർത്തനത്തിനുമായി വിഷ്യൻ ഫോർ ലൈഫ് അവാർഡ് 2023 ഡോ. അജി വർഗീസിനും ഡോ. അഭിജിത് വർഗീസിനും നൽകി ആദരിച്ചു. ഡോ. സിന്ധു ബിനു & അൽഫോൻസാ ജോസഫ് അവതാരകരായിരുന്നു.