സമരാഗ്നി പ്രക്ഷോഭ യാത്രക്ക് അൽഹസ്സ ഒ.ഐ.സി.സി.യുടെ ഐക്യദാർഢ്യം

Update: 2024-02-16 15:07 GMT
Editor : Thameem CP | By : Web Desk

അൽ ഹസ്സ: കേന്ദ്ര സംസ്ഥാന ദുർഭരണങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി യും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്രക്ക് അഭിവാദ്യം അർപ്പിച്ച് ഒ.ഐ.സി.സി സൗദി അൽ ഹസ്സ കമ്മിറ്റി ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.

പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഐക്യദാർഢ്യസദസ്സ് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അംഗം ശാഫി കുദിർ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദമ്മാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, സബീന അഷ്റഫ് ,മൊയ്തു അടാടിയിൽ തുടങ്ങിയവർ സംസാരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നടത്തുന്ന മോദി അമിത്ഷാ ഫാസിസ്റ്റ് കൂട്ട് കെട്ട് ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രങ്ങളുടെ തനിയാവർത്തനമാണ്. വർഗ്ഗീയ ഫാസിസ്റ്റുകളുടെ കരാളഹസ്തങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം സംഘടിപ്പിക്കേണ്ടി വരുമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

Advertising
Advertising

കേരളത്തിലാണെങ്കിൽ അഴിമതിയും, സ്വജനപക്ഷപാതവും മുഖമുദ്രയാക്കി മുന്നോട്ട് പോവുന്ന പിണറായി സർക്കാറിന്റെ ദുർഭരണം കാരണം നിത്യേപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ട് ജനങ്ങളാകെ പൊറുതിമുട്ടിയിരിക്കുകയാണ്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലും സാധിക്കാത്ത ഇടത് ഭരണം പൂർണ്ണ പരാജയമാണെന്നും യോഗം വിലയിരുത്തി.

സമരാഗ്നി യാത്രക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പ്രവർത്തകർ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.

ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

അൻസിൽ ആലപ്പി ,ആസിഫ് ഖാൻ ,മുരളീധരൻ പിള്ള ചെങ്ങന്നൂർ, അനീഷ് സനയ്യ, നൗഷാദ് കെ പി ,സബാസ്റ്റ്യൻ വി പി, അഫ്സാന അഷ്റഫ് ഷിബു സുകുമാരൻ, അക്ബർ ഖാൻ ,അഫ്സൽ അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News